ഭാരതത്തിൽ നിന്നുമുള്ള ടിവി, റേഡിയോ പരിപാടികൾക്ക് പാക്കിസ്ഥാൻ വെള്ളിയാഴ്ച മുതൽ സമ്പൂർണ വിലക്കേർപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ്(പിഇഎംആര്‍എ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
അതിര്‍ത്തിയില്‍ ഭാരത-പാക് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും പിഇഎംആര്‍എ അറിയിച്ചു. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും.














