ഭാരതം നടത്തിയ തിരിച്ചടി സൂചന മാത്രം – സുരേഷ് ഗോപി


കശ്മീരില്‍ ഭാരതം നടത്തിയ തിരിച്ചടി സൂചനമാത്രമെന്ന് സുരേഷ് ഗോപി എം.പി. തിരിച്ചടിക്കാന്‍ തന്നെയായിരുന്നു ഉറി ഭീകരാക്രമണത്തിന് ശേഷം ഉയര്‍ന്ന ജനവികാരം. മുറിവേറ്റ് എത്രനാള്‍ പ്രതികരിക്കാതെ നില്‍ക്കും? സ്വയം പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും ഇവിടെ അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഭാരതത്തിനുണ്ട്. ഇവിടെ നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ലോക സമാധാനത്തിന് വില കല്‍പ്പിക്കുന്നവരാണ് നമ്മളെല്ലാവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.


ഉറി ഭീകരാക്രമണത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍ ജീവനുകള്‍ക്കു പകരം വീട്ടുകതന്നെ ചെയ്യും. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring