ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി ഭാരതത്തില്‍ നിന്നും വിദേശകാര്യ സെക്രട്ടറി എസ് .ജയശങ്കര്‍ ഇസ്ലാമാബാദിലേക്ക് പോകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്ലാമാബാദ് സന്ദര്‍ശനത്തിനിടയില്‍ പ്രഖ്യാപിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ നടപടി ക്രമങ്ങളാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയിലെ പ്രധാന വിഷയം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറില്‍ പാക് പ്രധാന മന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത വന്നത്. അഫ്ഗാൻ സന്ദർശനം കഴിഞ്ഞ് ഭാരതത്തിലേക്ക് മടങ്ങുന്ന വഴിയാണ് പാക്കിസ്ഥാന് സന്ദർശിക്കാൻ നരേന്ദ്രമോദി തീരുമാനിച്ചത്. ലാഹോറിൽ വെച്ച് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്നു എന്ന് മോദി ട്വീറ്റ് ചെയ്തതോടെയാണ്പാക് സന്ദർശനം ലോകം അറിഞ്ഞത്.













