മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധകേസിലെ പ്രതിയായ ശ്രീഹരന്‍ എന്ന മുരുഗന്‍ നിരാഹാരത്തിന് അപേക്ഷ നല്‍കി. ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കുന്നതിനാണ് ശ്രീഹരന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. രാജീവ് വധക്കേസില്‍ പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാളും കൂട്ടരും. ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാനുള്ള മതാചാരമായ ‘ജീവ സമാധി’ അനുഷ്ഠിക്കാനാണ് അപേക്ഷ.
രണ്ട് പതിറ്റാണ്ടില്‍ അധികമായി ജയിലില്‍ കഴിയുന്ന മുരുഗന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജി. ഷണ്‍മുഖ സുന്ദരത്തിനാണ് ഈ മാസം 19ന് അപേക്ഷ നല്‍കിയത്. ജയില്‍ വാസക്കാലത്ത് കടുത്ത ഭക്തിമാര്‍ഗ്ഗം സ്വീകരിച്ച കാവി വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടിവളര്‍ത്തിയാണ് കഴിയുന്നത്. എന്തായാലും അടുത്തമാസം 18 മുതല്‍ ഭക്ഷണം ഉപേക്ഷിക്കുവാനാണ് തീരുമാനം. ഇതേകേസില്‍ മുരുഗന്റെ ഭാര്യയാണ് തടവില്‍ കഴിയുന്ന നളിനി. അറസ്റ്റില്‍ ആകുമ്ബോള്‍ നളിന് ഗര്‍ഭിണിയായിരുന്നു.
26 വര്‍ഷമായി തടവില്‍ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് തമിഴ്നാട് സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി രംഗത്തുണ്ട്. നേരത്തെ ദയാവധത്തിന് വിധേയമാക്കണമെന്ന് അഭ്യര്‍ഥിച്ച് മറ്റൊരു പ്രതി റോബര്‍ട്ട് പയസ്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കഴിഞ്ഞമാസം കത്ത് അയച്ചിരുന്നു.













