ഭക്തരുടെ വന്‍തിരക്ക് ; പമ്പയിലേക്ക്‌ കൂടുതല്‍ ബസുകള്‍ അയക്കും


മണ്ഡലപൂജ നാളെ തുടങ്ങാനിരിക്കെ ശബരിമലയില്‍ ഭക്തരുടെ വന്‍തിരക്ക്. തിരക്ക് കുറയ്ക്കാനായി കെഎസ്‌ആര്‍ടിസി കൂടുതല്‍ ബസുകള്‍ പമ്ബയിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്കാണ് പമ്ബ ഗണപതി ക്ഷേത്രത്തില്‍ എത്തുന്നത്.


ഘോഷയാത്ര എത്തുന്നതുമൂലം പമ്ബ മുതല്‍ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, നിലയ്ക്കലില്‍ പൊതുവെ തിരക്ക് കുറവാണ്. അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകിട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍.




Sharing is Caring