ഭക്തരുടെ പക്ഷത്തെങ്കില്‍ സുധാകരന്‍ ബി.ജെ.പിയില്‍ വരട്ടെ, സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ്


കാസര്‍കോട്: രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ സമരത്തിനിറങ്ങുന്നതെങ്കില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു രംഗത്തിറങ്ങുന്നതാണ് ഉചിതമെന്ന് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി പറഞ്ഞു.


ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാദ്ധ്യസ്ഥനല്ലേ?. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിയില്‍ അണിചേരുകയാണ്.


എന്‍.ഡി.എ നേതൃത്വത്തില്‍ എട്ടിന് ആരംഭിക്കുന്ന രഥയാത്രയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയുകയയിരുന്നു നളിന്‍കുമാര്‍ കട്ടീല്‍.
ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഉത്തരം മുട്ടുമ്ബോള്‍ ശരീരപ്രകൃതിയെ കുറിച്ച്‌ കളിയാക്കുന്ന പിണറായി ഒരു കാര്യം മനസ്സിലാക്കണം. കേരളം നഷ്ടപെട്ടാല്‍ കുത്തിയിരിക്കന്‍പോലും സ്ഥലമുണ്ടാവില്ല.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി. നായിക്, സംസ്ഥാന സമിതി അംഗങ്ങളായ രവീഷ് തന്ത്രി കുണ്ടാര്‍ , അഡ്വ.വി. ബാലകൃഷ്ണന്‍ ഷെട്ടി , ജില്ലാ വൈസ് പ്രസിഡന്റ് എം ജനനി , അഡ്വ സദാനന്ദ റൈ, എ.കെ. കയ്യാര്‍, വി. കുഞ്ഞിക്കണ്ണന്‍ ബലാല്‍ , എം ബാലരാജ് , ജി ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി നന്ദിയും പറഞ്ഞു.



Sharing is Caring