ബോസ് താരം ഡോ. റോബിന്‍ രാധകൃഷ്ണന്റെയും ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നു


ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും ചര്‍ച്ചയായി കൊണ്ടിരുന്നത്.ഒടുവില്‍ ആരാധകര്‍ കാത്തിരുന്നത് പോലെ റോബിനും പ്രതിശ്രുത വധു ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നു. കഴിഞ്ഞ ദിവസം നടന്ന നിശ്ചയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ നിശ്ചയ ദിവസം റോബിനും ആരതിയും പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.


തനിക്ക് ആരതിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഒരിഷ്ടം തോന്നിയിരുന്നുവെന്നും അന്നേ നോട്ടമിട്ടിരുന്നു എന്നും റോബിന്‍ പറയുന്നു. ബിഹൈന്റ് വുഡ്സിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്‍റെ പ്രതികരണം. വിവാഹ നിശ്ചയത്തിന് കൈയില്‍ മോതിരം ഇടുമ്ബോള്‍ എന്തായിരിക്കും മനസ്സില്‍ എന്ന് ആരതി ചോദിച്ചപ്പോള്‍ മിഷന്‍ കമ്ബ്ലീറ്റട് എന്നായിരിക്കുമെന്ന് തനിക്ക് മറുപടി തന്നതായി ആരതിയും പറയുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസകളും ഇരുവരും അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. നിശ്ചയത്തിന് ആരതി ധരിച്ച ലഹങ്ക ഏറെ ശ്രദ്ധനേടിയിരുന്നു. നാല് ദിവസം കൊണ്ട് ഉറക്കമിളച്ചിരുന്നു ആരതി തന്നെയാണ് ഇത് ഡിസൈന്‍ ചെയ്തത്.


ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച്‌ ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.



Sharing is Caring