സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഓ മൈ ഗോസ്റ്റ് ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സിംപ്ലി സൗത്താണ്.
ചിത്രം ഇന്ന്, ഫെബ്രുവരി 17 മുതലാണ് ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഡിസംബര്‍ 30 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ഓ മൈ ഗോസ്റ്റ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളില്‍ കാര്യമായ അഭിപ്രായം നേടാന്‍ കഴിഞ്ഞില്ല. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര് യുവന് ആണ്.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ എത്തിയ ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ കിടിലം ഫൈറ്റും കോമഡി സീനുകളും ഒക്കെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയിലെയും സംവിധാനത്തിലെയും അഭിനയത്തിലെയും പോരായ്മകള്‍ മൂലം ചിത്രം ആസ്വാദ്യകരമല്ലെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. വിഎയു മീഡിയ എന്റര്ടെയ്ന്മെന്സിന്റെയും ഹോഴ്സും സ്റ്റുഡിയോസിന്റെയും ബാനറില്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്.












