ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു


ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ (54) അന്തരിച്ചു. മൂന്നു വര്‍ഷമായി കിഡ്‌നി സംബന്ധമായ രോഗത്തിനും ശ്വാസകോശ കാന്‍സറിനും ചികിത്സയിലായിരുന്നു.


1994ല്‍ ബാന്‍ഡിറ്റ് ക്വീനിലൂടെയാണ് സീതാറാം പഞ്ചാല്‍ ബോളിവുഡിലെത്തിയത്. പീപ്ലി ലൈവ് എന്ന സിനിമയിലെ അഭിനയം അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. പാന്‍ സിങ് ടൊമാര്‍, ദ ലെജന്റ് ഓഫ് ഭഗത് സിങ് , സ്ലം ഡോഗ് മില്യണയര്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.




Sharing is Caring