ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി


ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി.ഇന്ന് പുലർച്ചയായിരുന്നു സംഭവം. അതേസമയം പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയെ തുടർന്ന് ആറ് വിമാനങ്ങളാണ് താഴെയിറക്കിയത്.


ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌,ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.




Sharing is Caring