ബെലാറസ് ക്ലബ്ബിന്റെ കോച്ചും പ്രസിഡന്റുമായി മറഡോണ


ഇതിഹാസ താരം മറഡോണ ബെലാറസ് ക്ലബ്ബിന്റെ കോച്ചും പ്രസിഡന്റുമാകും. ബെലാറസ് ക്ലബായ ഡൈനാമോ ബ്രെസ്റ്റിന്റെ കോച്ചും ക്ലബ് പ്രസിഡന്റ് എന്നി ഇരട്ട പദവികളാണ് മറഡോണ വഹിക്കുക. രണ്ടു നാഷണല്‍ കപ്പും ഒരു സൂപ്പര്‍ കപ്പും നേടിയ ക്ലബ്ബാണ് ഡൈനാമോ ബ്രെസ്റ്റ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മറഡോണ തന്റെ ആരാധകരെ ഈ കാര്യം അറിയിച്ചത്.


അര്‍ജന്റീനയുടെ നാപോളിയുടെയും സൂപ്പര്‍ താരമായ മറഡോണ കോച്ചിങ് കരിയറില്‍ പരാജയമായിരുന്നു. 91തവണ അര്‍ജന്റീനയുടെ കുപ്പായം അണിയുകയും 1986ല്‍ അര്‍ജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുക്കുകയും ചെയ്ത മറഡോണ 2010 ല്‍ കോച്ചിന്റെ രൂപത്തില്‍ ശ്രമിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ജര്‍മനിയോട് കനത്ത തോല്‍വി ഏറ്റവുവാങ്ങി അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്തായി. അല്‍ വാസിയുടെയും അല്‍ ഫുജൈറയുടെയും പരിശീലകനായിരുന്ന മറഡോണക്ക് പറയത്തക്ക നേട്ടങ്ങള്‍ കോച്ചിങ് കരിയറില്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.




Sharing is Caring