കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍


തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസത്തേക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപിലും ശക്തമായ മഴയും കാറ്റമുമുണ്ടാകുമെന്നും ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കേരളത്തില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.




Sharing is Caring