ബെംഗളൂരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍


ബെംഗളൂരുവില്‍ മണിപ്പുര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. യൂബര്‍ ടാക്‌സി ഡ്രൈവറായ അക്ഷയ് (24) ആണ് പിടിയിലായത്.കഴിഞ്ഞ മാസം 23-ന് രാത്രി 10 മണിയോടെയാണ് യുവതിയെ സൗത്ത് ബെംഗളൂരുവിലെ താമസസ്ഥലത്തിന് സമീപത്തുനിന്നും പിടിച്ചുകൊണ്ടുപോയത്. സഹായത്തിനായി യുവതി നിലവിളിച്ചുവെങ്കിലും ഇതുവഴി കടന്നുപോയ ആരും സഹായത്തിനെത്തിയില്ല. ദൃശ്യങ്ങള്‍ സമീപത്തുള്ള കെട്ടിടത്തിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദ്യശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പീഡന ശ്രമം പുറം ലോകം അറിയുന്നത്.




Sharing is Caring