ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്


ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ്ങിന്. രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്നു കളത്തിലിറങ്ങുന്നത്.


ജയന്ത് യാദവിനു പകരം മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ ഇടം പിടിച്ചു.മുരളി വിജയെ പവലിയനിലിരുത്തി അഭിനവ് മുകുന്ദും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ഭുവനേശ്വര്‍ കുമാര്‍ ഇഷാന്ത് ശര്‍മയ്ക്കു പകരം ടീമില്‍ എത്തുമെന്നു കേട്ടിരുന്നെങ്കിലും അതുണ്ടായില്ല. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചൊരുക്കിയതാണ് ഇന്ത്യക്ക് പുണെയില്‍ വാരിക്കുഴിയൊരുക്കിയത്.




Sharing is Caring