ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായ ബുര്‍ഹന്‍ വാനി വധിക്കപ്പെട്ടതില്‍ അതൃപ്തി രേഖപ്പെടുത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭാരത സൈന്യത്തിന്റെ നടപടി തീർത്തും അപലപനീയമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു.
ഇതിനു പുറമെ വാനി വധിക്കപ്പെട്ടതില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പരിതാപകരവും നിയമവിരുദ്ധവുമാണെന്ന് ഷെരീഫ് പ്രതികരിച്ചു.














