ബുണ്ടസ് ലീഗ ഫുട്ബാളില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പൻ ജയം.എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഹോഫൻ ഹൈമിനെ ബയേണ്‍ തകർത്തത്.ലിറോയ് സനെ ഇരട്ട ഗോള്‍ നേടി. ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ, സെർജി നാബറി, റാഫേല്‍ ഗ്വറിറോ എന്നിവരും ഗോള്‍ നേടി.
ഇതോടെ പോയിന്റ് പട്ടികയിലും ബയേണ്‍ ഒന്നാമതായി. ഇ പി എല്ലില്‍ ആഴ്സ്നല് 2-1 ന് ടോട്ടനത്തെ തോല്‍പ്പിച്ചു.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഡുഷാന്‍ ലഗേറ്ററുമായി കരാര്‍ ഒപ്പിട്ടു. 2026 മെയ് വരെ കരാറുണ്ടാകും.

യൂറോപ്പിലുടനീളമുള്ള വിവിധ ക്ലബുകള്‍ക്കായി 30കാരന് 300 മത്സരങ്ങള്‍ക്ക് ബൂട്ട് കെട്ടിയിട്ടുണ്ട്. അണ്ടര്‍-19, അണ്ടര്‍-21, സീനിയര്‍ തലങ്ങളില്‍ മോണ്ടിനെഗ്രോ ദേശീയ ടീമിനെയും ലഗാറ്റോര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
2011ല്‍ മോണ്ടിനെഗ്രോ ക്ലബ് എഫ്കെ മോഗ്രെനിലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. കരിയറില്‍ 10 ഗോളുകള്‍ നേടിയിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ മഞ്ഞപ്പടയോടൊപ്പം ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിരോധത്തിലെ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലായ്മ ടീമിന്റെ പ്രതിരോധ ഘടനയ്ക്ക് കൂടുതല്‍ വഴക്കം നല്‍കും.













