ബീഹാറില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി


പട്‌ന: 55 മണ്ഡലങ്ങളിലേക്കുള്ള ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഏകദേശം 1.46 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുന്നത്.മുസാഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചാമ്പാരന്‍, സീതാമാര്‍ഹി, ഷിയോഹര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ 26 സീറ്റുകള്‍ ബി.ജെ.പിയാണ് വിജയിച്ചത്. അന്ന് ബി.ജെ.പി മുന്നണിയില്‍ നിന്ന് മത്സരിച്ച ജെ.ഡി.യു 24 സീറ്റും ആര്‍.ജെ.ഡി രണ്ട് സീറ്റും വിജയിച്ചു. മൂന്ന് സീറ്റുകളില്‍ വിജയം സ്വതന്ത്രന്‍മാര്‍ക്കൊപ്പം നിന്നു.തെരഞ്ഞെടുപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നക്‌സല്‍ബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. നാലാംഘട്ടം കഴിയുന്നതോടെ 186 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.സീറ്റുകളിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പ് അഞ്ചിനു നടക്കും.




Sharing is Caring