ബി​ജെ​പി പി​ന്നോ​ട്ടി​ല്ല; രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി


ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തി​ല്‍​നി​ന്നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ ബി​ജെ​പി രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ബി​ജെ​പി രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കും. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞ​ത് ശ​രി​യാ​യ കാ​ര്യ​മാ​ണെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം പ​ണി​യു​ന്ന​തി​നു പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ഏ​ക പാ​ര്‍​ട്ടി ബി​ജെ​പി​യാ​ണെ​ന്നാ​യി​രു​ന്നു യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന. മ​റ്റു രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ ആ​ളു​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. എ​പ്പോ​ഴാ​ണോ ആ​വ​ശ്യ​മു​യ​രു​ന്ന​ത് അ​പ്പോ​ള്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞി​രു​ന്നു.



Sharing is Caring