നടുറോഡില്‍ പെണ്‍കുട്ടിക്ക്‌ പീഡനം; വീഡിയോയെടുത്ത്‌ രസിച്ച്‌ നാട്ടുകാര്‍


പാട്‌ന: പട്ടാപകല്‍ നടുറോഡില്‍ പെണ്‍കുട്ടിക്കെതിരേ ബിഹാറിലെ ജെഹാനാബാദില്‍ പീഡനശ്രമം. നടുറോഡില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണമുണ്ടായിട്ടും പ്രതികരിക്കാതെ നാട്ടുകാര്‍. കണ്ടുനിന്നവര്‍ വീഡിയോയെടുത്ത്‌ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.


പട്ടാപ്പകല്‍ റോഡരികില്‍ നിന്ന പെണ്‍കുട്ടിക്കുനേരെ ആറോ ഏഴോ പേര്‍ ചേര്‍ന്ന് വസ്ത്രങ്ങളില്‍ പിടിച്ചുവലിക്കുകയും കീറാന്‍ ശ്രമിക്കുകയുമായിരുന്നു. കണ്ടുനിന്ന ആളുകളോട് സഹായത്തിനായി അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും സഹായിക്കുന്നതിനു പകരം വിഡിയോയില്‍ പകര്‍ത്തുകയാണ് നാട്ടുകാര്‍ ചെയ്തത്. അതേസമയം, വിഡിയോയില്‍ കണ്ട ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.


പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ രണ്ടു വീഡിയോകളാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍, എവിടെയാണ് ഇത് നടന്നതെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ജെഹനാബാദ് എസ്.പി മനീഷ് പറഞ്ഞു.



Sharing is Caring