ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് നേരീയ മുന്‍തൂക്കമെന്ന് സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ


ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് നേരീയ മുന്‍തൂക്കമെന്ന് സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും നിതീഷ് കുമാറിനെയാണ് പിന്തുണക്കുന്നത്. അതേസമയം നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ വിവരമനുസരിച്ച് ലാലുപ്രസാദിന്‍റെ ഇളയമകന് മൂത്ത മകനേക്കാള്‍ പ്രായമുണ്ടെന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ബിജെപി പ്രചാരണത്തിൽ ഉപയോഗിക്കുകയാണ്. അടുത്ത തിങ്കളാഴ്ച ഒന്നാം ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ബിഹാറില്‍ നേരീയ മുന്‍തൂക്കമുണ്ടെന്ന അഭിപ്രായ സര്‍വ്വേ പുറത്തുവന്നത്.




Sharing is Caring