പിഎൽസി: ചർച്ച പരാജയം; അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് യൂണിയനുകൾ


തിരുവനന്തപുരം :പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇടക്കാലാശ്വാസം അനുവദിക്കാം, കമ്മീഷനെ നിയോഗിക്കാം തുടങ്ങിയ നിർദേശങ്ങളൊന്നും തോട്ടം ഉടമകളും തൊഴിലാളി യൂണിയനുകളും അംഗീകരിച്ചില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കും. തോട്ടം ഉടമകളും യൂണിയനുകളും വിട്ടുവീഴ്ചയ്ക്കു തയ്യാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് തൊഴിലാളി യൂണിയനുകൾ അറിയിച്ചു.




Sharing is Caring