ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിഹാറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി ഡെയ്‌ലി ഹിന്ദുസ്ഥാനിലെ ബ്യൂറോ ചീഫ് രാജ്‌ദേവ് രഞ്ജന്‍, ജാര്‍ഖണ്ഡിലെ ലോക്കല്‍ ടി.വി ചാനലിലെ റിപ്പോര്‍ട്ടര്‍ അഖിലേഷ് പ്രതാപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടു പേരെയും അജ്ഞാത സംഘമാണ് വെടിവച്ചത്. ബിഹാറിലെ ശിവന്‍ ജില്ലയിലെ റെയ്ല്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് രാജ്‌ദേവ് രഞ്ജന് വെടിയേറ്റത്. തലക്കും ഞെഞ്ചിനുമാണ് ഇദ്ദേഹത്തിന് വെടിയേറ്റിരിക്കുന്നത്. അക്രമണത്തിന് പിന്നിലെ പ്രതികളെ ഉടന്‍ പിടികൂടാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുഭര്‍ ദാസ് പൊലിസിനോട് ഉത്തരവിട്ടു.













