ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍


കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറ് വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പാലാ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്തതോടെ അദ്ദേഹത്തെ പാലാ സബ് ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.




Sharing is Caring