ബില്ലുകൾ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.സർവകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതേ മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ഗവർണർ. മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുന്നില്ല. താൻ പിന്നെ ആരോടാണ് കാര്യങ്ങൾ ചോദിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.
കലാമണ്ഡലം ചാൻസിലറെ പിന്തുണച്ചുകൊണ്ടും ഗവർണർ സംസാരിച്ചു .കലാമണ്ഡലം ചാൻസലർ സാലറി ചോദിച്ചതിൽ എന്താണ് തെറ്റ്? അദ്ദേഹത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. സൗജന്യ സേവനം ചെയ്യേണ്ട ആവശ്യകത എന്താണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു














