സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പണതട്ടിപ്പു കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. അനില്‍ അക്കര എം.എല്‍.എയാണ് അടിയന്തരപ്രമേയാവതരണത്തിന് അനുമതി തേടി നോട്ടിസ് നല്‍കിയത്.
അതേസമയം, നോട്ടിസ് പിന്‍വലിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

അതിനിടെ , പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്ന കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആരോപണവിധേയര്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.













