ബിജെപി നേതാക്കള്‍ അധ്യാപകനെ മര്‍ദിച്ചതായി പരാതി


കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിനു വ്യാജ രസീതുണ്ടാക്കി പണം പിരിച്ച വിവരം പുറത്തുവിട്ട കോളജ് അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദിച്ചതായി പരാതി. എംഎച്ച്ഇഎസ് ചെരണ്ടത്തൂരിലെ അധ്യാപകന്‍ ശശികുമാറാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പയ്യോളി പോലീസ് കേസെടുത്തു.


ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അടിച്ചതിന്റെ തെളിവുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016 സെപ്തംബര്‍ 23,24,25 തീയതികളിലായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ നടന്നത്.




Sharing is Caring