ബി.ജെ.പിക്ക് വന്‍ തിരിച്ചടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍


മിസോറാം: മിസോറാമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന അധ്യക്ഷന്‍ ജെ.വി.ലൂന സമര്‍പ്പിച്ച അപേക്ഷയാണ് കമ്മീഷന്‍ തള്ളിയത്. നേരത്തേ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന ആവശ്യവുമായി പൗരാവകാശ സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.ബി ശാഷങ്കിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയിലേക്ക് വിളിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രക്ഷോഭങ്ങള്‍ക്ക് അയവ് വന്നത്.


സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നീട്ടേണ്ട ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നവംബര്‍ 9 തന്നെയാകും പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി കമ്മീഷന്‍ വ്യക്തമാക്കി.




Sharing is Caring