ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. പഞ്ചനനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയുന്നത്.
ജസ്റ്റിസ് ബിക്രംജിത് സെന്നാണ് വിധി പറയുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ഇനി ജനുവരിയില്‍ മാത്രമേ കോടതി തുറക്കുകയുള്ളു. എന്നാല്‍ ജസ്റ്റിസ് ബിക്രംജിത് സെന്‍ ഈ മാസം 30ന് വിരമിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേകസിറ്റിംഗ് നടത്തി കോടതി വിധി പറയുന്നത്.













