ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാനാകില്ലെന്ന് പാക് വിദേശ കാര്യ സെക്രട്ടറി സര്‍താജ് അസിസ്.
നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. 2016 ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-പാക് വിദേശ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ കാശ്മീര്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണ രേഖകയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനുമാണ് മുഖ്യ പരിഗണന നല്‍കുകയെന്നു സര്‍താജ് അസീസ് അറിയിച്ചു.













