ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസില്‍ രണ്ട് നീതിയുണ്ടായെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരി വെച്ച് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ രംഗത്ത്. ബാര്‍ കോഴയില്‍ രണ്ട് നീതിയുണ്ടായതായി പിജെ കുര്യന്‍ വിമര്‍ശിച്ചു. കെ എം മാണിക്കും കെ ബാബുവിനും രണ്ട് നീതിയുണ്ടായത് ശരിയായില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടിവ് യോഗത്തിലായിരുന്നു വിമര്‍ശനം.ബാബുവിനെതിരെ കെഎം മാണിയും രംഗത്ത് വന്നിരുന്നു.ബാര്‍ കേസില്‍ ബാബുവിന് നേരിട്ട് കോഴ കൊടുത്തു എന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ തനിക്ക് എതിരെ ഉള്ളത് ബിജു രമേശിന്റെ കേട്ടു കേള്‍വികള്‍ മാത്രമാണെന്ന് കെഎം മാണി പറഞ്ഞു. എന്നിട്ടും ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് മാണി ചോദിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മാണി ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത്.












