ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 മരണം


ഇറാഖിലെ ബാഗ്ദാദില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് പതിനൊന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.


നഗരത്തിലെ പ്രധാന കമ്പോളത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. സംശയം തോന്നി സുരക്ഷാ ജീവനക്കാര്‍ കാറിന് നേരെ വെടിയുതിര്‍ത്തു. പെട്ടെന്ന് ഡ്രൈവര്‍ സ്വയം സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് സാദ് മാന്‍ പറഞ്ഞു.


സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഈമാസം രണ്ടിനുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷിയാ മുസ്ലീങ്ങള്‍ കൂടുതലുളള പ്രദേശങ്ങളെയാണ് ഐഎസ് ലക്ഷ്യമിടുന്നത്.



Sharing is Caring