ബാഗ്ദാദില്‍ ഐഎസ് ആക്രമണം 82 മരണം


baghdad_571759ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ രണ്ടിടത്തായി ഉണ്ടായ സ്ഫോടനത്തില്‍ 82 പേര്‍ കൊല്ലപെട്ടു. 200 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റമദാന്‍ പ്രമാണിച്ച് തിരക്കേറിയ വ്യാപരകേന്ദ്രത്തിലേക്ക് സ്ഫോടന സാമഗ്രികള്‍ വഹിച്ച ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവദിത്തം ഇസ്ലാമിക്ക് സ്റ്റേറ്റ് ഏറ്റെടുത്തു.


ഞായറാഴ്ച രാവിലെയാണ് ചാവേറാക്രമണം ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ ഉണ്ടായി. നോമ്പ് തുറന്ന ശേഷം ജനങ്ങള്‍ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നത്. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണം




Sharing is Caring