ബന്ദിപ്പൂര്‍ യാത്ര നിരോധനം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹി: വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം ശക്തമായതോടെ വിഷയത്തില്‍ ഇടപെട്ട് സ്ഥലം എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തിനകം വയനാട് സന്ദര്‍ശിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.


ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.



Sharing is Caring