ബജറ്റ് ചോര്‍ച്ച: ജാഗ്രതക്കുറവുണ്ടായിട്ടില്ല- തോമസ് ഐസക്


തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച സംഭവിച്ചത് തന്റെ ജാഗ്രതക്കുറവല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് അത്തരമൊരു പ്രതികരണവും ഉണ്ടായിട്ടില്ല. രാജിവെക്കണമെന്ന പ്രതിപക്ഷാവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
അവതരണ ദിവസം ബജറ്റിന്റെ ചിലഭാഗങ്ങള്‍ നേരത്തെ പുറത്തായത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.




Sharing is Caring