ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയാക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ന്യൂനമര്‍ദം ഇന്ന് രാത്രിയോടെ കൊടുങ്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും അവര്‍ അറിയിച്ചു.
കേരളത്തില്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കാലവര്‍ഷത്തിന്‍റെ ആദ്യ തുള്ളികളെത്തുമെന്നാണു മെറ്റ് വകുപ്പിന്‍റെ വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കേരളത്തിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും മണ്‍സൂണിന് അനുകൂലമാകുമെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ജനറല്‍ കെ.ജെ. രമേഷ് അറിയിച്ചു.

അറബിക്കടലിലെ തെക്കുകിഴക്കന്‍ മേഖലയിലും മാലെദ്വീപിലും കന്യാകുമാരി മേഖലയിലും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകും. ന്യൂനമര്‍ദം കടന്നു പോകുന്ന അസം,മേഘാലയ, ത്രിപുര, മിസോറം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയായിരിക്കും.













