ബംഗളൂരുവില്‍ കനറാ ബാങ്കിന്റെ എ ടി എമ്മില്‍ വന്‍ കവര്‍ച്ച


ബംഗളൂരു: ബംഗളൂരുവിലെ കനറാ ബാങ്കിന്റെ എ ടി എമ്മില്‍ വന്‍ കവര്‍ച്ച. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ മോഷണം പോയത്.
എടിഎമ്മിലെ സിസിടിവി ക്യാമറകളില്‍ ഒരെണ്ണം ദിശമാറ്റി വച്ചിരുന്നു. മറ്റൊന്ന് തുണികൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു. എടിഎമ്മിനു മുന്നില്‍ സെക്യൂരിറ്റി ഇല്ല.


ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു . പിറ്റേന്ന് ബാങ്ക് അധികൃതര്‍ എടിഎം പ്രവര്‍ത്തനരഹിതമായ മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് കാശ് നിറയ്ക്കാന്‍ എത്തിയതോടെ ആണ് വിവരം അറിയുന്നത്. മെഷീന്‍ തകരാറിലായത് മോഷണം നടന്നതിനാലാണെന്ന് മനസ്സിലാക്കിയ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.




Sharing is Caring