കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്‍പ് ഫ്ലാറ്റുകള്‍ ഒഴിയുന്നതനുള്ള സമയപരിധി നീട്ടണമെന്ന് ഫ്ലാറ്റുടമകള്‍. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടണമെന്ന ആവശ്യവുമായി ഫ്ലാറ്റുടമകള്‍ രംഗത്തുവന്നിരിക്കുന്നത്.
ഫ്ലാറ്റുടമകള്‍ക്ക് പകരം താമസസൗകര്യം ഇതുവരെയും ശരിയാകാത്ത സാഹചര്യം വന്നതിനാലാണ് സമയപരിധി നീട്ടാന്‍ ഫ്ലാറ്റുടമകള്‍ ആവശ്യപ്പെടുവന്നത്. 521 ഫ്ലാറ്റുകള്‍ മരട് ഫ്ലാറ്റുടമകള്‍ക്കായി ജില്ലാ ഭരണകൂടം കണ്ടെത്തിയെങ്കിലും അന്വേഷിച്ചപ്പോള്‍ ഇവയിലൊന്നും നിലവില്‍ ഒഴിവില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുകൂടി പരിഗണിച്ച് ഒക്ടോബര്‍ 10 വരെയെങ്കിലും സമയം നീട്ടി ലഭിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം.













