ഫഹദ് ഫാസിൽ പാടി അഭിനയിച്ച തേച്ചില്ലേ പെണ്ണേ എന്ന ഗാനത്തിനു ശേഷം വീണ്ടും ഗോപീസുന്ദർ ഹരിനാരായണൻ കൂട്ടുകെട്ടിന്റെ വികൃതിപ്പാട്ടു കൂടി പുറത്തിറങ്ങി.ചങ്ക്സ് എന്ന ചിത്രത്തിലേതാണ് ഗാനം.ഹണി റോസും സംഘവും ആടിപ്പാടുന്നതാണ് ഗാനം.
മലയാളത്തിന്റെ യുവ സൂപ്പർതാരങ്ങളുടെയെല്ലാം പേരെടുത്തു പറയുന്ന പാട്ടിൽ ഇവരുടെയത്രയൊന്നും സൗന്ദര്യം തനിക്കില്ലേയെന്ന് നടനും സംഘവും പരിതപിക്കുന്നുണ്ട്.














