ഫലൂദ വീട്ടിലുണ്ടാക്കാം


ടേസ്റ്റി ഫുഡ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ഇന്നത്തെ സ്‌പെഷ്യല്‍ ഫലൂദ ആണ്.


ഫലൂദ സ്പെഷ്യല്‍ ഉണ്ടാക്കുന്ന വിധം


1. സേമിയ – 100 ഗ്രാം
2. സാബൂനരി -100 ഗ്രാം
3. പാല്‍ – ഒന്നര കപ്പ്
4. പഞ്ചസാര – മൂന്ന് ടീസ് സ്പൂണ്‍
5. ജെല്ലി – ഒരു ചെറിയ പായ്ക്കറ്റ്
6. കസ്‌കസ് – കുറച്ച്‌
7. റോസ് സിറപ്പ് – കുറച്ച്‌
8. വാനില ഐസ്‌ക്രീം – ഒരു ബോക്സ്

കുറച്ച്‌ വെള്ളം അടുപ്പത്ത് വെച്ച്‌ തിളയ്ക്കുമ്ബോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്ബ് പഞ്ചസാരയിടുക. സേമിയ അല്‍പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടിയാവാന്‍ വെയ്ക്കുക. കട്ടിയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ചുനേരം വയ്ക്കുക.

കസ്‌കസ് കുതിര്‍ത്ത് വയ്ക്കുക. ആദ്യം ഒരു സ്പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടി ഒരു സ്പൂണ്‍ ഒഴിക്കുക. പിന്നെ ജല്ലിയും കസ്‌കസും കുറച്ച്‌ വിതറുക. മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം കുറച്ചധികം വാനില ഐസ്‌ക്രീം (മൂന്ന് നാലു സ്പൂണ്‍) കോരി ഇടുക.



Sharing is Caring