കരുനാഗപ്പള്ളി: പള്ളിക്കലാര്‍ കരകവിഞ്ഞതോടെ തൊടിയൂര്‍ പാലത്തിനു സമീപവും ചുരുളി മേഖലയിലും നിരവധി വീടുകളില്‍ വെള്ളം കയറി. പള്ളിക്കലാറിലൂടെ കിഴക്കന്‍ മേഖലയില്‍ നിന്നും കൂടുതല്‍ ജലം ഒഴുകി എത്തിയതോടെയാണ് സമീപ പ്രദേശങ്ങിലുള്ള കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത്. അന്‍പതിലധികം വീടുകളില്‍ വെള്ളം കയറി. തഹസില്‍ദാര്‍ എന്‍.സാജിദ ബീഗത്തിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
തിങ്കളാഴ്ച രാത്രിയില്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറിയതിനാല്‍ രണ്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. തൊടിയൂര്‍ വേങ്ങറ എല്‍പിഎസ്, അമൃത എല്‍പിഎസ് എന്നിവിടങ്ങളിണിലാണ് ക്യാമ്ബു തുടങ്ങിയത്.

തൊടിയൂര്‍, പാവുമ്ബ, ചുരുളി ഭാഗത്ത് പള്ളക്കലാര് കരകവിഞ്ഞ് ഒഴുകി വീടുകളില്‍ വെള്ളം കയറിയ ഒന്‍പത് കുടുംബങ്ങളെ ഫയര്‍ഫോഴ്സ് സംഘം ഒന്നര കിലോമീറ്റര്‍ വെള്ളത്തിലൂടെ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് സ്ട്രക്ചര്‍ എന്നിവയുടെ സഹായത്താല്‍ ചുമന്ന് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.












