മെല്‍ബണ്‍: പരിക്കില്‍നിന്ന് മോചിതയായി തിരിച്ചെത്തിയ ലോക ഒന്നാം നമ്ബര്‍ താരം സിമോണ ഹാലപ്പിന് ആദ്യ മത്സരത്തില്‍ തോല്‍വി. സിഡ്നി ഇന്റര്‍നാഷണലില്‍ ആഷ്ലി ബാര്‍ട്ടിയാണ് സിമോണയെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിമോണയുടെ പരാജയം. സ്കോര്‍: 6-4, 6-4.
ലോക 15 ാം നമ്ബര്‍ താരമായ ആഷ്ലി ബാര്‍ട്ടി ആദ്യമായാണ് സിമോണയെ പരാജയപ്പെടുത്തുന്നത്. മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം സിമോണയ്ക്കെതിരെ 26 വിന്നേഴ്സുകളാണ് പായിച്ചത്. പുറത്തെ പരിക്കിനെ തുടര്‍ന്ന് മൂന്നു മാസത്തോളം വിശ്രമത്തിലായിരുന്ന സിമോണ ആദ്യ മത്സരത്തില്‍ ബൈ ലഭിച്ചാണ് രണ്ടാം റൗണ്ടിലേക്ക് എത്തിയത്. ഫ്രെഞ്ച് ഓപ്പണ്‍ ചാമ്ബ്യനും കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരിയായ സിമോണ പുതുവര്‍ഷം പരിശീലകനില്ലാതെയാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.













