പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത് പീഡനത്തെ തുടര്‍ന്ന്; രണ്ടു പേര്‍ അറസ്റ്റില്‍


കൊല്ലം : അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റില്‍. ഇടയം കരിപ്പോട്ടി കോണം രാജേഷ് ഭവനില്‍ രതീഷ്(26) ഇടയം പന്നിയറയില്‍ തച്ചക്കോട് കോണം വീട്ടില്‍ ശരത് (24) എന്നിവരെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയെയാണ് ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശരത്തിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ശരത്തിന് പീഡനത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. രതീഷിന്റെ പങ്കാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാണമെന്നാണ് സൂചന. വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ചതായി രതീഷ് മൊഴി നല്‍കിയിട്ടുണ്ട്.രതീഷിന്റെ പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയതതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പോക്‌സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് കേസെടുത്തത്. ശരത്തിനെതിരെയും പോക്‌സോ ചുമത്തിയിട്ടുണ്ട്.




Sharing is Caring