വാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് അസ്സമില്‍ പതിനാലുകാരി ആത്മഹത്യ ചെയ്തു. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് ആത്മഹത്യ ചെയ്തത് .കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ പൗരത്വ രജിസ്റ്ററിലും തന്റെ പേര് ഉള്‍പ്പെടാത്തതിന്റെ വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്.ആസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അതില്‍ നൂര്‍ നഹാമിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടു പുറത്തുവന്ന പട്ടികയിലും പേരില്ലായിരുന്നു.ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തുവിട്ടത്. ഇതിലും നൂറിന്റെ പേര് ഉള്‍പ്പെട്ടില്ല.ഈ പട്ടികയിലും പേര് ഉള്‍പ്പെടാതിരുന്നതില്‍ അതീവ ദുഃഖിതയായിരുന്നു നൂര്‍ എന്നും ബന്ധുക്കള്‍ പറയുന്നു. പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ ജൂലൈ 11 വരെ പുറത്താക്കപ്പെട്ടവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. നിലവില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ പട്ടിക കൂടി ജൂലായ് 31ന് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ഈ വിവരം അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി ഇത്തരമൊരു കടുംകൈ ചെയ്യില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.













