പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി.


നേരത്തെ നടിയുടെ പരാതിയില്‍ ഷാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബലാത്സംഗ പരാതിയിലാണ് കേസെടുത്തത്. അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്.




Sharing is Caring