പ്രിയ വാര്യര്‍ ഇനി തെലുങ്കിലേക്ക് !!!


ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍.അഡാറ് ലവിനു ശേഷം പുറത്തു വരുന്നത് പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവാണ്. ബോളിവുഡിലെ താരത്തിന്റെ കന്നി ചിത്രമാണിത്. ഇപ്പോഴിത ടോളിവുഡിലും താരം ചുവട് ഉറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.തെലുങ്ക് താരം നിതിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തെലുങ്ക് പ്രവേശനം. സിനിമയില്‍ രാകുല്‍ പ്രീതും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിതിന്‍ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചും നായികമാരെ കുറിച്ചുമുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. യെലോടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. . ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം കീരവാണി.




Sharing is Caring