പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി സ്വദേശി ലുക്ക്മാനുല്‍ ഹക്കീമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
പീഡനത്തിനരയായ പെണ്‍കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് പീഡനം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ ലുക്മാനുല്‍ ഹക്കീമിന്റെ അറസ്റ്റ് ചെയ്തത്.




Sharing is Caring