തിരുവനന്തപുരം: നവകേരളാ നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള നിര്‍മ്മാണത്തിനായി വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തും. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപദേശക സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാകും. സമിതിയില്‍ പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അ്ംഗങ്ങളാകും. റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖ മന്ത്രിമാരും സമിതിയില്‍ അംഗങ്ങളായിരിക്കും. വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ഉപദേശക സമിതിയില്‍ ഉണ്ടാകും. ടികെഎ നായര്‍, എംഎ യൂസഫലി, മുരളി തുമ്മാരകുടി തുടങ്ങിയവര്‍ അംഗങ്ങളാകും. ഉപദേശക സമിതി ഈ മാസം 22ന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.














