പ്രളയ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ


ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തിനു മുന്‍പും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാഷനല്‍ എയറനോട്ടിക് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ). പ്രളയം കേരളത്തെ എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.
വേമ്ബനാട് കായലിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളുടെയും ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫെബ്രുവരി ആറിനും ഓഗസ്റ്റ് 22-നും പകര്‍ത്തിയ രണ്ട് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്നും പ്രളയത്തിന്റെ വ്യാപ്തി കാണാന്‍ സാധിക്കും.


ആദ്യ ചിത്രത്തില്‍ വേമ്ബനാട് കായലും പച്ചപ്പും കാണാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുന്ന പ്രദേശങ്ങളാണ് കാണാന്‍ സാധിക്കുന്നത്.




Sharing is Caring