പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍

സാമ്ബത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായുള്ള പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്.

ള്ളപ്പണത്തിന് തടയിടാന്‍ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍. കള്ളപ്പണക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് അഭിപ്രായപ്പെട്ട മഞ്ജു പ്രധാനമന്ത്രി നല്‍കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുതാണെന്നും പറഞ്ഞു.
സാമ്ബത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായുള്ള പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്.

അതുകൊണ്ട് കുറച്ചുദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന്,നമുക്ക് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്ക്കാം മഞ്ജു പോസ്റ്റില്‍ പറയുന്നു.

Sharing is Caring