പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അസാധു നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതര്‍.
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറഞ്ഞ് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക്.കെ. താംപെയ്ക്കാണ് 23,500 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് താംപെയ്ക്ക് ഒരു പായ്ക്കറ്റ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണമാണ് അകത്തുള്ളതെന്ന് പായ്ക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിരുന്നു. രണ്ട് കവറുകളിലായി ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി 500 ന്റെ നോട്ടുകളുമായിരുന്നു പൊതിയിലുണ്ടായിരുന്നത്.
എന്ത് ചെയ്യണമെന്ന് അറിയാതെ ഒടുവില്‍ അദ്ദേഹം ഇവ വിജിലന്‍സിന് കൈമാറി.













